Profile

ചരിത്രരചന പോരാട്ടമാക്കിയ പണ്ഡിതൻ പ്രൊഫ. കെ.എൻ. പണിക്കർ സ്മരണാർത്ഥം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ശ്രീ എം എ ബേബി ഉദ്ഘാടനം ചെയ്തു.

കൊല്ലം: ചരിത്രരചനയെ ഒരു സാംസ്കാരിക പോരാട്ടമായി അടയാളപ്പെടുത്തിയ പ്രശസ്ത ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കരുടെ സ്മരണാർത്ഥം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കേരള ഹിസ്റ്ററി കോൺഗ്രസ്സും  സംയുക്തമായി  ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ. ബേബി സെമിനാർ ഉദ്ഘാടനം ചെയ്തു.'ദേശീയതയുടെ സാംസ്കാരിക യുക്തി/പ്രയോഗങ്ങൾ: അധീശത്വവും ജനാധിപത്യ സമരങ്ങളും' എന്ന പ്രമേയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്
ചരിത്രരചനയെ കേവലം വസ്തുതകളുടെ ശേഖരണമായല്ല, മറിച്ച് ഒരു നിരന്തര പോരാട്ടമായാണ് പ്രൊഫ. കെ.എൻ. പണിക്കർ കണ്ടിരുന്നത് എന്ന്  ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ എം എ ബേബി അനുസ്മരിച്ചു .
സെമിനാറിന്റെ ഭാഗമായി പ്രൊഫ. (ഡോ.) ആദിത്യ മുഖർജി രചിച്ച "നെഹ്‌റുവിന്റെ ഇന്ത്യ: ഭൂതം, വർത്തമാനം, ഭാവി" എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ശ്രീ എം.എ. ബേബി ബഹു വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഡോ. ടിന്റു കെ. ജോസഫാണ് ഈ ഗ്രന്ഥത്തിന്റെ വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത്.പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. അധ്യക്ഷനായ ചടങ്ങിൽ ജെ.എൻ.യു പ്രൊഫ. ആദിത്യ മുഖർജി മുഖ്യ പ്രഭാഷണം നടത്തി.സിൻഡിക്കേറ്റ് അംഗം  അഡ്വ.വി.പി. പ്രശാന്ത്,പ്രൊഫ. വി. കാർത്തികേയൻ നായർ, കേരള ഹിസ്റ്ററി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി ടി.,  ജെ.എൻ.യു  മുൻ പ്രൊഫസർ ഹർബൻസ് മുഖിയ,പ്രൊഫ. (ഡോ.) മൃദുല മുഖർജി എന്നിവർ വിഷയാവതരണം നടത്തി.സിൻഡിക്കേറ്റ് അംഗങ്ങലായ പ്രൊഫ.ഡോ. പി പി അജയകുമാർ, ഡോ സി ഉദയകല,രജിസ്ട്രാർ പ്രൊഫ. അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ ശ്രീമതി.ശരണ്യ എം എസ്, പരീക്ഷാ കൺട്രോളർ പ്രൊഫ. ആനന്ദരശ്മി തുടങ്ങിയവർ സംബന്ധിച്ചു.ഡോ. ബിജു ആർ.ഐ. അക്കാഡമിക് ഡയറക്ടർ സ്വാഗതം ആശംസിച്ചു.